കാംപ്ബെൽ വിൽസൺ എയർ ഇന്ത്യ സിഇഒ ആൻഡ് എംഡി
Friday, May 13, 2022 1:23 AM IST
മുംബൈ: കാംപ്ബെൽ വിൽസണെ എയർ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും(സിഇഒ)യും മാനേജിംഗ് ഡയറക്ടറു(എഡി)യുമായി നിയമിച്ചു. ടാറ്റാ സൺസ് ആണ് ഇക്കാര്യം അറിയിച്ചത്.
അന്പതുകാരനായ വിൽസൺ സിംഗപ്പുർ എയർലൈൻസിന്റെ ഉപകന്പനിയായ സ്കൂട്ടിന്റെ സിഇഒയാണ്. ഏവിയേഷൻ മേഖലയിൽ 26 വർഷത്തെ പ്രവർത്തനപരിചയമുള്ളയാളാണ് വിൽസൺ.
ഫെബ്രുവരിയിൽ മുൻ ടർക്കിഷ് എയർലൈൻസ് ചെയർമാൻ ഇൽക്കെർ ഐസിയെ എയർ ഇന്ത്യയുടെ സിഇഒയും എംഡിയുമായി നിയമിച്ചിരുന്നു. എന്നാൽ സ്ഥാനമേറ്റെടുക്കാൻ അദ്ദേഹം വിസമ്മതിച്ചു. തുടർന്നാണ് കാംപ്ബെൽ വിൽസണെ നിയമിച്ചത്.