പവൻ ഖേര എഐസിസി മാധ്യമപ്രചാരണ ചെയർമാൻ
പ്രത്യേക ലേഖകൻ
Sunday, June 19, 2022 12:37 AM IST
ന്യൂഡൽഹി: എഐസിസിയുടെ കമ്യൂണിക്കേഷൻ വകുപ്പിലെ മാധ്യമപ്രചാരണ ചെയർമാനായി പാർട്ടി വക്താവ് പവൻ ഖേരയെ നിയമിച്ചു. രണ്‍ദീപ് സുർജേവാലയ്ക്കു പകരമായി മുൻ കേന്ദ്രമന്ത്രി ജയ്റാം രമേശിനെ മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചതിനു പിന്നാലെയാണു ഖേരയുടെ നിയമനം.
ഉദയ്പൂരിൽ നടന്ന കോണ്‍ഗ്രസ് ചിന്തൻ ശിബിരത്തിലെ ചർച്ചകളുടെ തുടർച്ചയായാണു മാധ്യമവിഭാഗത്തിൽ അഴിച്ചുപണി നടത്തിയത്. കോണ്‍ഗ്രസിന്റെ കമ്യൂണിക്കേഷൻ രീതികളും തന്ത്രങ്ങളും പുനർനിർവചിക്കണമെന്നായിരുന്നു നിർദേശം. ജയ്റാം രമേശിന്റെ കീഴിലാണെങ്കിലും പവൻ ഖേരയ്ക്കു സ്വതന്ത്രമായി പ്രവർത്തിക്കാനാകും.
കോണ്‍ഗ്രസ് ദേശീയ വക്താവായി പ്രവർത്തിച്ചുവന്നിരുന്ന ഖേരയെ മാധ്യമവകുപ്പ് തലവനായി സോണിയാ ഗാന്ധി ഉടൻ പ്രാബല്യത്തോടെയാണു നിയമിച്ചത്്.