നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ഒവൈസി
Monday, June 20, 2022 12:55 AM IST
ഹൈദരാബാദ്: പ്രവാചകവിരുദ്ധ പരാമർശം നടത്തിയ ബിജെപി വക്താവ് നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ(എഐഎംഐഎം) അധ്യക്ഷൻ അസാദുദീൻ ഒവൈസി ആവശ്യപ്പെട്ടു. നൂപുർ ശർമയെ വലിയ നേതാവായി ഉയർത്തിക്കാട്ടുകയാണെന്ന് ഒവൈസി പറഞ്ഞു.
നൂപുർ ശർമയെ ബിജെപി സംരക്ഷിക്കുകയാണ്. നൂപുറിനെതിരെ നിയമപ്രകാരം നടപടിയെടുക്കാനും അറസ്റ്റ് ചെയ്യാനും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. വരുന്ന ആറേഴ് മാസങ്ങളിൽ നൂപുറിനെ വലിയ നേതാവായി ഉയർത്തിക്കാട്ടും. ഡൽഹിയിൽ ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാർഥികാൻ സാധ്യതയുണ്ട്-ഒവൈസി പറഞ്ഞു.