പടക്കശാലയ്ക്കു തീപിടിച്ചു: മൂന്നു മരണം
Friday, June 24, 2022 12:44 AM IST
ചെന്നൈ: തമിഴ്നാട്ടിലെ കടലൂരിൽ പടക്കനിർമാണശാലയ്ക്കു തീപിടിച്ച് തൊഴിലാളികളായ മൂന്നു പേർ മരിച്ചു.
ഒരാൾക്കു പരിക്കേറ്റു. പെരിയ കാരൈക്കാട് സ്വദേശിനി ചിത്ര(35), നെല്ലിക്കുപ്പം സ്വദേശിനി അംബിക(50), മൂലക്കുപ്പം സ്വദേശി സത്യരാജ്(34) എന്നിവരാണു മരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മൂന്നു ലക്ഷം രൂപ വീതം നല്കുമെന്നു മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു.