അഗ്നിപഥിനെതിരേ പഞ്ചാബ് നിയമസഭയിൽ പ്രമേയം
Friday, July 1, 2022 1:52 AM IST
ചണ്ഡിഗഡ്: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരേ പഞ്ചാബിലെ ആം ആദ്മിസർക്കാർ പ്രമേയം പാസാക്കി. മുഖ്യമന്ത്രി ഭഗ്വന്ത് സിംഗ് മാൻ അവതരിപ്പിച്ച പ്രമേയത്തെ ബിജെപി അംഗങ്ങളായ അശ്വനി ശർമയും ജാംഗി ലാൽ മഹാജനും മാത്രമാണ് എതിർത്തത്.
അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നായിരുന്നു കോൺഗ്രസ് അംഗവും പ്രതിപക്ഷനേതാവുമായ പ്രതാപ് സിംഗ് ബാജ്വ ആവശ്യപ്പെട്ടത്.