ഉധംപുരിൽ ഒന്പതു മണിക്കൂറിനിടെ രണ്ടു സ്ഫോടനം; കാഷ്മീരിൽ കനത്ത ജാഗ്രത
Friday, September 30, 2022 2:43 AM IST
ജമ്മു: കാഷ്മീരിലെ ഉധംപുരിൽ ഒന്പതു മണിക്കൂറിനിടെ രണ്ടു തവണ ബസുകളിൽ സ്ഫോടനമുണ്ടായത് പരിഭ്രാന്തി പരത്തി. പെട്രോൾ പന്പിനു സമീപം പാർക്ക് ചെയ്തിരുന്ന ബസിലായിരുന്നു ആദ്യ സ്ഫോടനം. മണിക്കൂറുകൾക്കകം രണ്ടാമത്തെ സ്ഫോടനമുണ്ടായി.
ഉഗ്ര സ്ഫോടനശേഷിയുള്ള വസ്തുക്കൾ ഉപയോഗിച്ചായിരുന്നു സ്ഫോടനമെന്ന് സ്ഥലം സന്ദർശിച്ച ജമ്മു മേഖല എഡിജിപി മുകേഷ് സിംഗ് പറഞ്ഞു. സ്ഫോടനത്തെത്തുടർന്ന് കാഷ്മീരിൽ ജാഗ്രതാ നിർദേശം നല്കിയിരിക്കുകയാണ്.സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ബുധനാഴ്ച രാത്രി 10.30നു പെട്രോൾ പന്പിനു സമീപം പാർക്ക് ചെയ്തിരുന്ന ബസിലായിരുന്നു ആദ്യ സ്ഫോടനമുണ്ടായത്. രണ്ടു പേർക്കു നിസാര പരിക്കേറ്റു.