താജ്മഹൽ: ഹർജി നല്കി
Saturday, October 1, 2022 1:14 AM IST
ന്യൂഡൽഹി: താജ്മഹലിന്റെ യഥാർഥ ചരിത്രം കണ്ടെത്താൻ പ്രത്യേക സമിതിയെ നിയോഗിക്കണം എന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിൽ ഹർജി. ഡോ. രജനീഷ് സിംഗ് നൽകിയ ഹർജിയിൽ മുഗൾ ചക്രവർത്തി ഷാജഹാൻ തന്റെ പത്നി മുംതാസിന്റെ ഓർമയ്ക്കായി നിർമിച്ചതാണ് താജ്മഹൽ എന്നതിനു ശാസ്ത്രീയ തെളിവുകളൊന്നും തന്നെയില്ലെന്ന് ആരോപിക്കുന്നു. ഇതേ ഹർജി കോടതിയിൽ തീർപ്പാക്കേണ്ടതല്ലെന്നു ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു.