അജയ് ഭാദു ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ
Monday, October 3, 2022 2:19 AM IST
ന്യൂഡൽഹി: ഉന്നതതല ഉദ്യോഗസ്ഥ പുനഃസംഘടനയുടെ ഭാഗമായി അജയ് ഭാദുവിനെ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച് കേന്ദ്രസർക്കാർ.
ഗുജറാത്ത് കേഡറിലെ 1999 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥനായ ഭാദുവിനെ 2024 ജൂലൈ 24 വരെ ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതായാണ് അറിയിപ്പ്. പുനഃസംഘടനയുടെ ഭാഗമായി കേന്ദ്രസർക്കാർ വകുപ്പുകളിൽ ജോയിന്റ് സെക്രട്ടറിമാരായി വിവിധ സർവീസുകളിൽ നിന്നുള്ള 35 സിവിൽ സർവീസുകാരെയും നിയമിച്ചിട്ടുണ്ട്.