മധ്യപ്രദേശിൽ മൂന്ന് മാധ്യമപ്രവർത്തകർ വാഹനാപകടത്തിൽ മരിച്ചു
Wednesday, November 30, 2022 12:47 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ ട്രക്കും മോട്ടോർസൈക്കിളും കൂട്ടിയിടിച്ച് മൂന്നു മാധ്യമപ്രവർത്തകർ മരിച്ചു. റൈസനിലെ ലാന്പക്ഹീഡയിലുണ്ടായ അപകടത്തിൽ മാധ്യമപ്രവർത്തകരായ രാജേഷ് ശർമയും സുനിൽ ശർമയും നരേന്ദ്ര ദീക്ഷിതുമാണു കൊല്ലപ്പെട്ടത്.
ഭോപ്പാലിൽ നിന്ന് മടങ്ങുംവഴി ഇവർ സഞ്ചരിച്ചിരുന്ന മോട്ടോർസൈക്കിളിൽ അതിവേഗത്തിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
മാധ്യമപ്രവർത്തകരുടെ അകാലവിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കുടുംബാംഗങ്ങൾക്ക് നാലുലക്ഷം രൂപ വീതം സഹായധനം നൽകുമെന്ന് പ്രഖ്യാപിച്ചു.