സ്ത്രീവിരുദ്ധ പരാമർശം ; ബാബാ രാംദേവ് മാപ്പു പറഞ്ഞു
Wednesday, November 30, 2022 12:47 AM IST
മുംബൈ: സ്ത്രീവിരുദ്ധ പരാമർശത്തിനു മഹാരാഷ്ട്ര വനിതാകമ്മിഷന്റെ നോട്ടീസ് ലഭിച്ചതിനുപിന്നാലെ യോഗഗുരു ബാബ രാംദേവ് മാപ്പ് പറഞ്ഞു.
സാരിയിലോ, സൽവാർ കമ്മീസിലോ അതുമല്ലെങ്കിൽ ഒന്നും ധരിച്ചില്ലെങ്കിലും സ്ത്രീകൾ സുന്ദരിമാരായിരിക്കുമെന്ന രാംദേവിന്റെ പരാമർശം വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു.
കഴിഞ്ഞയാഴ്ച താനെയിൽ ഒരു പൊതുപരിപാടിയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ് ഉൾപ്പെടെ പങ്കെടുത്ത വേദിയിലായിരുന്നു ഇത്.