എയർ ഇന്ത്യയിലെ മൂത്രമൊഴിക്കൽ; ശങ്കർ മിശ്രയ്ക്കു ജാമ്യം
Wednesday, February 1, 2023 12:43 AM IST
ന്യൂഡൽഹി: ന്യൂയോർക്കിൽ നിന്നു ഡൽഹിയിലേക്കുള്ള യാത്രക്കിടെ സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ചുവെന്ന കേസിൽ അറസ്റ്റിലായ ശങ്കർ മിശ്രയ്ക്ക് ഒടുവിൽ ജാമ്യം.
ജനുവരി ആറിന് അറസ്റ്റിലായശേഷം ജുഡീഷൽ കസ്റ്റഡിയിൽ തുടരുകയായിരുന്നു പ്രതി. ഒരു ലക്ഷം രൂപയുടെ സന്തം ജാമ്യം ഉൾപ്പെടെ വ്യവസ്ഥകളോടെയാണ് അഡീഷണൽ സെഷൻസ് ജഡ്ജ് ഹർജ്യോത് സിംഗ് ബല്ല പ്രതിക്ക് ജാമ്യം അനുവദിച്ചത്.
മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്ന ശങ്കർമിശ്ര 70 കാരിയായ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ചുവെന്നാണ് കേസ്.