എൻഡിടിവിയിൽ മാധ്യമപ്രവർത്തകരുടെ കൂട്ടരാജി
Friday, February 3, 2023 3:57 AM IST
ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ഓഹരികൾ സ്വന്തമാക്കിയതിനെത്തുടർന്ന് എൻഡിടിവിയിൽ കൂട്ടരാജി. മാഗ്സസെ പുരസ്കാര ജേതാവ് രവീഷ് കുമാർ ഉൾപ്പെടെ എൻഡിടിവിയിൽ ദീർഘകാലം പ്രവർത്തിച്ച മാധ്യമ പ്രവർത്തകരിൽ പലരും ഇതിനോടകം രാജിവച്ചു.
മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീനിവാസ് ജെയ്നിനു പിന്നാലെ എൻഡിടിവി എക്സിക്യൂട്ടീവ് എഡിറ്റർ നിധി റസ്ദാനും രാജിവച്ചതായി അറിയിച്ചു. എൻഡിടിവിയിൽ 22 വർഷം പ്രവർത്തിച്ചതിന് പിന്നാലെയാണ് നിധി റസ്ദാൻ രാജിവച്ചത്. ട്വിറ്ററിലൂടെ തീരുമാനം അറിയിച്ച നിധി റസ്ദാൻ രാജിയുടെ കാരണങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. മൂന്ന് പതിറ്റാണ്ടായി എൻഡിടിവിയിൽ പ്രവർത്തിച്ച ശ്രീനിവാസ് ജെയ്നും രാജിയുടെ കാരണങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല.