നോയിഡയിലെ മൂന്നു മരുന്നുകന്പനി ജീവനക്കാർ പിടിയിൽ
Saturday, March 4, 2023 12:25 AM IST
നോയിഡ: ഇന്ത്യയിൽ നിന്നുള്ള ചുമമരുന്ന് കഴിച്ച് ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികൾ മരിച്ച സംഭവത്തിൽ യുപിയിലെ മരുന്നുകന്പനിയിൽ നിന്നു മൂന്നുപേരെ അറസ്റ്റ് ചെയ്തു.
നോയിഡയിലുള്ള മാരിയോൺ ബയോടെക്ക് എന്ന സ്ഥാപനത്തിലെ രണ്ട് ഡയറക്ടർമാർ ഉൾപ്പെടെ മൂന്നുപേരാണ് അറസ്റ്റിലായത്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ)യുടെ പരാതിയിലാണ് അറസ്റ്റ്.
ഡോക്-1 എന്ന പേരിൽ കന്പനി പുറത്തിറക്കുന്ന മരുന്നുകഴിച്ച് കുട്ടികൾ മരിച്ചതിനെത്തുടർന്ന് കഴിഞ്ഞവർഷം ഡിസംബറിലാണ് കന്പനിക്കെതിരേ അന്വേഷണം തുടങ്ങിയത്.