സോണിയഗാന്ധി ആശുപത്രിയിൽ
Saturday, March 4, 2023 12:25 AM IST
ന്യൂഡൽഹി: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോണ്ഗ്രസ് നേതാവ് സോണിയഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗംഗാറാം ആശുപത്രിയിൽ വ്യാഴാഴ്ചയാണ് സോണിയ ചികിത്സ തേടിയത്.
നാഷണൽ ഹെറാൾഡ് ചോദ്യംചെയ്യലിന്റെ പശ്ചാത്തലത്തിലും ഭാരത് ജോഡോ യാത്ര യുപിയിൽ പ്രവേശിച്ച ഘട്ടത്തിലും സോണിയഗാന്ധി ആരോഗ്യപ്രശ്നങ്ങൾ കാരണം ചികിത്സയിലായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച സോണിയയെ യാത്ര താത്കാലികമായി നിർത്തിവച്ചാണ് രാഹുലും പ്രിയങ്കയും ഡൽഹിയിലെത്തി സന്ദർശിച്ചത്.