സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ചു
Tuesday, March 21, 2023 1:46 AM IST
മുംബൈ: ഇ-മെയിലിലുടെ ഭീഷണി വന്നതോടെ ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാന്റെ സുരക്ഷ മുംബൈ പോലീസ് വർധിപ്പിച്ചു. രണ്ട് അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ(എപിഐ) റാങ്ക് ഉദ്യോഗസ്ഥരെയും പത്തോളം കോൺസ്റ്റബിൾമാരെയുമാണു സൽമാൻ ഖാന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.
ഖാന് ഇ-മെയിലിലൂടെ ഭീഷണി കത്ത് അയച്ചതിന്റെ പേരിൽ അധോലോക കുറ്റവാളികളായ ലോറൻസ് ബിഷ്ണോയ്, ഗോൾഡി ബ്രാർ എന്നിവർക്കെതിരേ നേരത്തേ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ബാന്ദ്രയിലുള്ള ഖാന്റെ വസതിക്കു വെളിയിൽ ഒത്തുചേരാൻ ആരാധകരെ അനുവദിക്കില്ല. സൽമാ ഖാനു നേരത്തെ വൈ പ്ലസ് സുരക്ഷയൊരുക്കിയിരുന്നു.