നോട്ട് നിരോധനം: വ്യക്തിപരമായ പരാതികൾ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി
Wednesday, March 22, 2023 12:13 AM IST
ന്യൂഡൽഹി: നോട്ട് നിരോധനത്തിൽ വ്യക്തിപരമായ പരാതികൾ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പരാതിക്കാർക്ക് കേന്ദ്രസർക്കാരിനെ സമീപിക്കാമെന്നും ഉചിതമായ പരാതികളിൻമേൽ 12 ആഴ്ചയ്ക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്നും ജസ്റ്റീസുമാരായ ബി.ആർ ഗവായ്, വിക്രം നാഥ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
മരണപ്പെട്ട ഭർത്താവിന്റെ സന്പാദ്യമായ ആയിരം, അഞ്ഞൂറ് രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ കഴിയാതിരുന്ന വിധവയുടെ പരാതിയിലാണ് അഭിഭാഷകനായ പ്രശാന്ത് ഭൂഷൻ സമാനപരാതികൾ വ്യക്തിപരമായി തന്നെ പരിഗണിക്കണമെന്നാശ്യപ്പെട്ടത്. പഴയ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധിയും കഴിഞ്ഞശേഷംമാണ് പരാതിക്കാരി നിരോധിക്കപ്പെട്ട നോട്ടുകളുടെ സന്പാദ്യം കണ്ടെത്തിയത്.