നവീൻ പട്നായിക്കും മമത ബാനർജിയും ചർച്ച നടത്തി
Friday, March 24, 2023 2:04 AM IST
ഭുവനേശ്വർ: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും ഇന്നലെ ചർച്ച നടത്തി.
രാജ്യത്തിന്റെ ഫെഡറൽ ഘടന ശക്തവും സ്ഥിരവുമാക്കുമെന്ന് ഇരു നേതാക്കളും ചർച്ചയ്ക്കുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഇരു നേതാക്കളും പറഞ്ഞു. പട്നായിക്കിന്റെ വസതിയായ നവീൻ നിവാസിലായിരുന്നു മമത-നവീൻ കൂടിക്കാഴ്ച നടത്തിയത്. മൂന്നു ദിവസത്തെ സന്ദർശനത്തിനാണ് മമത ഒഡീഷയിലെത്തിയത്.
നേരത്തെ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവുമായി മമത ബാനർജി ചർച്ച നടത്തിയിരുന്നു. കോൺഗ്രസ്, ബിജെപി പാർട്ടികളിൽനിന്നു തുല്യ അകലം പാലിക്കുമെന്ന് ഇരു നേതാക്കളും പ്രഖ്യാപിച്ചിരുന്നു