മോട്ടോർ വാഹന ‌ഭേദഗതി നിയമം: പിഴ ലഭിച്ചത് 7870.28 കോടി
മോട്ടോർ വാഹന ‌ഭേദഗതി നിയമം: പിഴ ലഭിച്ചത് 7870.28 കോടി
Friday, March 24, 2023 2:04 AM IST
ന്യൂ​ഡ​ൽ​ഹി: മോ​ട്ടോ​ർ വാ​ഹ​ന ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പി​ലാ​ക്കി​യ​തു​വ​ഴി വാ​ഹ​ന ഉ​ട​മ​ക​ളി​ൽ​നി​ന്നു രാ​ജ്യ​മൊ​ട്ടാ​കെ പി​ഴ​യാ​യി ഈ​ടാ​ക്കി​യ​ത് 7870.28 കോ​ടി രൂ​പ. ലോ​ക്സ​ഭ​യി​ൽ തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി​യു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത, ഹൈ​വേ വ​കു​പ്പ് മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം.

2019 സെ​പ്റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ 2023 ഫെ​ബ്രു​വ​രി വ​രെ രാ​ജ്യ​ത്തെ 30 സം​സ്ഥാ​ന​ങ്ങ​ളി​ലെ വാ​ഹ​നയാ​ത്ര​ക്കാ​രി​ൽ​നി​ന്നു മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു​ക​ൾ പി​ഴ​യാ​യി ഈ​ടാ​ക്കി​യ​താ​ണ് ഈ ​തു​ക. 2019ലാ​ണ് മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത​ത്.

2016 മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ 2019 ഓ​ഗ​സ്റ്റ് 31 വ​രെ പി​ഴ​യാ​യി ഈ​ടാ​ക്കി​യ​ത് 1712.79 കോ​ടി രൂ​പ മാ​ത്ര​മാ​ണ്. 1.70 കോ​ടി നോ​ട്ടീ​സു​ക​ൾ ന​ൽ​കി 2345 കോ​ടി രൂ​പ​യും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് പി​രി​ച്ചെ​ടു​ത്തു. 2019-23 കാ​ല​ഘ​ട്ട​ത്തി​ൽ 14.77 കോ​ടി നോ​ട്ടീ​സു​ക​ൾ ന​ൽ​കി 19,814 കോ​ടി രൂ​പ ഈ​ടാ​ക്കാ​നാ​ണു മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.


കേ​ര​ള​ത്തി​ൽ 2016- 19 കാ​ല​ഘ​ട്ട​ത്തി​ൽ ആ​കെ ന​ൽ​കി​യി​രു​ന്ന നോ​ട്ടീ​സ് വെ​റും 23 ആ​യി​രു​ന്നു. നോ​ട്ടീ​സ് തു​ക 17,800 രൂ​പ​യും പി​രി​ഞ്ഞു​കി​ട്ടി​യ​ത് 49250 രൂ​പ​യു​മാ​ണെ​ങ്കി​ൽ 2019 -23 കാ​ല​ഘ​ട്ട​ത്തി​ൽ 87,977,01 നോ​ട്ടീ​സ് ന​ൽ​കി 557.40 കോ​ടി രൂ​പ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ഴ ചു​മ​ത്തി. ഇ​തി​ൽ 342.52 കോ​ടി രൂ​പ സ​ർ​ക്കാ​രി​ന് പി​രി​ഞ്ഞു​കി​ട്ടി.

കേ​ര​ള​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് 2022 ഒ​ക്‌​ടോ​ബ​റി​ൽ 5,31,441 നോ​ട്ടീ​സു​ക​ൾ ന​ൽ​കി, 39,69,12,027 രൂ​പ പി​ഴ ചു​മ​ത്തി 18,59,65,345 രൂ​പ പി​രി​ച്ചെ​ടു​ത്തു. 2022 ന​വം​ബ​റി​ൽ 499745 നോ​ട്ടീ​സു​ക​ൾ ന​ൽ​കി, 30,91,20,582 രൂ​പ പി​ഴ ചു​മ​ത്തി, 17,54,48,749 രൂ​പ പി​രി​ച്ചെ​ടു​ത്തു. 2022 ഡി​സം​ബ​റി​ൽ 514330 നോ​ട്ടീ​സു​ക​ൾ ന​ൽ​കി, 30,45,12,097 രൂ​പ പി​ഴ ചു​മ​ത്തി, 16,45,34,720 രൂ​പ പി​രി​ച്ചെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.