അണ്ണാ ഡിഎംകെയിൽ പിടിമുറുക്കി പളനിസ്വാമി
Wednesday, March 29, 2023 12:42 AM IST
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയെ അണ്ണാ ഡിഎംകെ ഇടക്കാല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെതിരേ മുതിർന്ന നേതാവ് ഒ. പനീർശെൽവം സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.
പനീർശെൽവത്തെ പാർട്ടിയിൽനിന്നുപുറത്താക്കിയ പാർട്ടി ജനറൽ കൗൺസിൽ തീരുമാനം ജസ്റ്റീസ് കെ. കുമരേഷ് ബാബു ശരിവയ്ക്കുകയും ചെയ്തു. ഇതോടെ അണ്ണാ ഡിഎംകെയിൽ പനീർശെൽവം വിഭാഗം അപ്രസക്തരായി.
പളനിസാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്ന പ്രമേയം ഉൾപ്പെടെയുള്ള തീരുമാനങ്ങളുടെ നിയമസാധുത ചോദ്യം ചെയ്താണ് പനീർശെൽവം കോടതിയെ സമീപിച്ചത്.