നടൻ ആദിത്യ സിംഗ് രജ്പുത് മരിച്ച നിലയിൽ
Tuesday, May 23, 2023 12:17 AM IST
മുംബൈ: നടനും മോഡലും കാസ്റ്റിംഗ് കോ-ഓർഡിനേറ്ററുമായ ആദിത്യ സിംഗ് രജ്പുത്തി(33)നെ മുംബൈയിലെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏതാനും ദിവസമായി ആദിത്യക്കു സുഖമില്ലായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ ഓഷിവാരയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. ഉത്തരാഖണ്ഡ് സ്വദേശിയായ ആദിത്യ പതിനേഴാം വയസിൽ സിനിമാ മേഖലയിലെത്തിയതാണ്. റാംപ് മോഡലായി തുടങ്ങിയ ആദിത്യ മുന്നൂറിലധികം പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ക്രാന്തിവീർ, മേനെ ഗാന്ധി കോ നഹി മാരാ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.