പുതിയ പാർലമെന്റ് ഉദ്ഘാടനം രാഷ്ട്രീയവത്കരിക്കരുത്: രാജ്നാഥ് സിംഗ്
Saturday, May 27, 2023 1:05 AM IST
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ആഹ്വാനം പുനഃപരിശോധിക്കണം. പാർലമെന്റ് ജനാധിപത്യത്തിന്റെ പ്രതീകവും എല്ലാ ഇന്ത്യക്കാരുടെയും അഭിലാഷവുമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.