കോണ്‍ഗ്രസും വൈഎസ്ആർടിപിയും തെലുങ്കാനയിൽ സഖ്യത്തിൽ മത്സരിക്കുന്നതു സംബന്ധിച്ചു മുന്‍പ് ചർച്ച നടന്നിരുന്നു. ഏതു പാർട്ടിയുമായും ചർച്ച നടത്താൻ സമ്മതമാണെന്നും കെ. ചന്ദ്രശേഖർ റാവുവിനെയും പാർട്ടിയെയും അധികാരത്തിൽനിന്നു പുറത്താക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്നും ശർമിള പറഞ്ഞിരുന്നു.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയുടെ സഹോദരിയായ ശർമിള തെലുങ്കാന കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നത്. ശർമിളയുടെ വൈഎസ്ആർടിപിക്ക് തെലുങ്കാനയിലെ ചില പ്രദേശങ്ങളിൽ സ്വാധീനമുണ്ട്. ബിആർഎസിനെതിരേ പ്രതിപക്ഷ വോട്ടുകൾ ഏകീകരിക്കുകയാണു ശർമിളയുടെ ലക്ഷ്യം.