മൊബൈൽ ഫോൺ എടുക്കാൻ ഡാമിലെ 41 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ച ഉദ്യോഗസ്ഥന് 53,000 രൂപ പിഴ
മൊബൈൽ ഫോൺ എടുക്കാൻ   ഡാമിലെ 41 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ച ഉദ്യോഗസ്ഥന് 53,000 രൂപ പിഴ
Wednesday, May 31, 2023 1:30 AM IST
റാ​​യ്പു​​ർ: ഡാ​​മി​​ലേ​​ക്കു വീ​​ണ വി​​ല കൂ​​ടി​​യ മൊ​​ബൈ​​ൽ ഫോ​​ൺ വീ​​ണ്ടെ​​ടു​​ക്കാ​​ൻ ഡാ​​മി​​ലെ 41 ലക്ഷം ലി​​റ്റ​​ർ വെ​​ള്ളം വ​​റ്റി​​ച്ച സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​ന് 53,092 രൂ​​പ പി​​ഴ ചു​​മ​​ത്തി ഛത്തീ​​സ്ഗ​​ഡ് സ​​ർ​​ക്കാ​​ർ. കാ​​ങ്കേ​​ർ ജി​​ല്ല​​യി​​ലെ പ​​ഖ​​ൻ​​ജോ​​ർ മേ​​ഖ​​ല​​യി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന രാ​​ജേ​​ഷ് വി​​ശ്വാ​​സി​​നാ​​ണ് ജ​​ല​​വി​​ഭ​​വ വ​​കു​​പ്പ് പി​​ഴ ചു​​മ​​ത്തി​​യ​​ത്.

4,104 ക്യു​​ബി​​ക് മീ​​റ്റ​​ർ (41 ല​​ക്ഷം) വെ​​ള്ള​​മാ​​ണു വി​​ശ്വാ​​സ് ഒ​​ഴു​​ക്കി​​ക്ക​​ള​​ഞ്ഞ​​ത്. ഡാ​​മി​​ലെ വെ​​ള്ളം ഒ​​ഴു​​ക്കി​​ക്ക​​ള​​ഞ്ഞ സം​​ഭ​​വ​​ത്തി​​ൽ രാ​​ജേ​​ഷ് സ​​സ്പെ​​ൻ​​ഷ​​നി​​ലാ​​ണ്. മേ​​യ് 21നാ​​യി​​രു​​ന്നു വി​​ശ്വാ​​സി​​ന്‍റെ ഫോ​​ൺ ഡാ​​മി​​ലേ​​ക്കു വീ​​ണ​​ത്. മേ​​യ് 25നു ​​ഗ്രാ​​മ​​വാ​​സി​​ക​​ളു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ, ഡീ​​സ​​ൽ പ​​ന്പ് ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് വെ​​ള്ളം വ​​റ്റി​​ച്ച് മൊ​​ബൈ​​ൽ ഫോ​​ൺ ക​​ണ്ടെ​​ടു​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.