അഹമ്മദ്നഗറിന് അഹല്യദേവി ഹോൾക്കറുടെ പേര് നല്കുമെന്നു ഷിൻഡെ
അഹമ്മദ്നഗറിന് അഹല്യദേവി ഹോൾക്കറുടെ പേര് നല്കുമെന്നു ഷിൻഡെ
Thursday, June 1, 2023 1:48 AM IST
അ​​ഹ​​മ്മ​​ദ്ന​​ഗ​​ർ: പ​​ടി​​ഞ്ഞാ​​റ​​ൻ മ​​ഹാ​​രാ​​ഷ‌്ട്ര​​യി​​ലെ അ​​ഹ​​മ്മ​​ദ്ന​​ഗ​​ർ ജി​​ല്ല​​യ്ക്ക് പ​​തി​​നെ​​ട്ടാം നൂ​​റ്റാ​​ണ്ടി​​ൽ ഇ​​ൻ​​ഡോ​​ർ ഭ​​രി​​ച്ചി​​രു​​ന്ന അ​​ഹ​​ല്യ​​ദേ​​വി ഹോ​​ൾ​​ക്ക​​റു​​ടെ പേ​​രു ന​​ല്കു​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി ഏ​​ക്നാ​​ഥ് ഷി​​ൻ​​ഡെ.

അ​​ഹ​​മ്മ​​ദ്ന​​ഗ​​റി​​ലെ ചൗ​​ന്ദി​​യി​​ൽ ജ​​നി​​ച്ചഅ​​ഹ​​ല്യ​​ദേ​​വി​​യു​​ടെ 298-ാം ജ​​ന്മ​​വാ​​ർ​​ഷി​​ക ദി​​ന​​ത്തോട​​നു​​ബ​​ന്ധി​​ച്ച് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു ഷി​​ൻ​​ഡെ. അ​​ഹ​​മ്മ​​ദ്ന​​ഗ​​ർ ന​​ഗ​​ര​​ത്തി​​ന്‍റെ പേ​​ര് അ​​ഹ​​ല്യാ​​ന​​ഗ​​ർ എ​​ന്നാ​​ക്ക​​ണ​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി​​യോ​​ട് അ​​ഭ്യ​​ർ​​ഥി​​ക്കു​​മെ​​ന്ന് മ​​ഹാ​​രാ​​ഷ്‌​​ട്ര ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി ദേ​​വേ​​ന്ദ്ര ഫ​​ഡ്നാ​​വി​​സ് നേ​​ര​​ത്തേ പ​​റ​​ഞ്ഞി​​രു​​ന്നു.


പൂ​​ന​​യി​​ൽ​​നി​​ന്ന് 120 കി​​ലോ​​മീ​​റ്റ​​ർ വ​​ട​​ക്കു​​പ​​ടി​​ഞ്ഞാ​​റാ​​യി സ്ഥി​​തി ചെ​​യ്യു​​ന്ന അ​​ഹ​​മ്മ​​ദ്ന​​ഗ​​റി​​ന് 5-ാം നൂ​​റ്റാ​​ണ്ടി​​ലെ ഭ​​ര​​ണാ​​ധി​​കാ​​രി അ​​ഹ​​മ്മ​​ദ് നൈ​​സാം ഷാ ​​ഒ​​ന്നാ​​മ​​ന്‍റെ പേ​​രി​​ൽ​​നി​​ന്നാ​​ണ് അ​​ഹ​​മ്മ​​ദ്ന​​ഗ​​ർ ഉ​​ണ്ടാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.