മെഹ്ബൂബ മുഫ്തിക്കു പാസ്പോർട്ട് ലഭിച്ചു
Monday, June 5, 2023 12:31 AM IST
ശ്രീനഗർ: പിഡിപി അധ്യക്ഷയും മുൻ ജമ്മു കാഷ്മീർ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിക്കു പാസ്പോർട്ട് ലഭിച്ചു. പത്തു വർഷത്തെ പ്രാബല്യമുള്ള പാസ്പോർട്ടാണു ലഭിച്ചത്.
പ്രതികൂല പോലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി 2019 മുതൽ അധികൃതർ മെഹ്ബൂബയ്ക്ക് പാസ്പോർട്ട് നിരസിക്കുകയായിരുന്നു. തുടർന്ന് മെഹ്ബൂബ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.പാസ്പോർട്ടിന്റെ കാര്യത്തിൽ മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഈ വർഷം മാർച്ചിൽ ഹൈക്കോടതി പാസ്പോർട്ടി അഥോറിറ്റിയോടു നിർദേശിച്ചു. അവിഭക്ത ജമ്മു കാഷ്മീരിലെ അവസാന മുഖ്യമന്ത്രിയായ മെഹ്ബൂബയുടെ പാസ്പോർട്ടിന് 2033 മേയ് 31 വരെ കാലാവധിയുണ്ട്.