നികുതിവെട്ടിപ്പ് ശരിവച്ച് ബിബിസി
Wednesday, June 7, 2023 12:49 AM IST
ന്യൂഡൽഹി: ഇന്ത്യയിൽ നികുതിവെട്ടിപ്പ് നടത്തിയെന്ന ആദായനികുതി വകുപ്പിന്റെ ആരോപണങ്ങൾ ശരിവച്ച് ബിബിസി. 40 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായാണു ബിബിസി അംഗീകരിക്കുന്നത്.
ഇന്ത്യയിലെ ചാനലിന്റെ പ്രവർത്തനങ്ങൾക്ക് ആനുപാതികമായ വരുമാനമല്ല ബിബിസി റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും അതു നികുതിവെട്ടിപ്പായി കണക്കാക്കി പിഴ ചുമത്തേണ്ട കുറ്റമാണെന്നുമാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്.