മനേക ഗാന്ധിക്ക് 100 കോടിയുടെ കോടതിയലക്ഷ്യ നോട്ടീസ്
Saturday, September 30, 2023 1:28 AM IST
കോൽക്കത്ത: ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോണ്‍ഷ്യസ്നസ് (ഇസ്കോണ്‍-ഹരേകൃഷ്ണ പ്രസ്ഥാനം) തട്ടിപ്പാണെന്ന് ആരോപിച്ച ബിജെപി എംപി മനേക ഗാന്ധിക്കെതിരേ 100 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തെന്ന് സംഘടനാ ഉപാധ്യക്ഷൻ രാധാരമൺ ദാസ്.
ഇസ്കോൺ തങ്ങളുടെ പശുക്കളെ അറവുശാലകൾക്കു വിൽക്കുകയാണെന്ന ഗുരുതരമായ ആരോപണമാണ് മനേക ഗാന്ധി ഉയർത്തിയത്.
മൃഗസ്നേഹികൂടിയായ മനേക ഗാന്ധിയുടെ പ്രസംഗ വീഡിയോ വൈറലായിരുന്നു. ബിജെപി എംപിയുടെ വാസ്തവവിരുദ്ധമായ പ്രസ്താവനയിൽ ഇസ്കോൺ ഭക്തരും അഭ്യുദയകാംക്ഷികളും മനോവിഷമത്തിലാണെന്ന് രാധാരമൺ ദാസ് പറഞ്ഞു.