സിയുഇടി പരീക്ഷ മേയ് 15 മുതൽ
Wednesday, February 28, 2024 2:56 AM IST
ന്യൂഡൽഹി: ബിരുദ പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷ മേയ് 15 മുതൽ 31വരെ നടക്കും. exams. nta.ac. in/ C UET-UG വെബ്സൈറ്റിൽ ഇന്നു മുതൽ അപേക്ഷ സമർപ്പിക്കാമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.
മാർച്ച് 26ന് രാത്രി 11.50 വരെയാണ് രജിസ്ട്രേഷൻ. മാർച്ച് 28, 29 തീയതികളിൽ തിരുത്തൽ വരുത്താം. മേയ് രണ്ടാം വാരം അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കും. ജൂൺ 30നായിരിക്കും ഫലപ്രഖ്യാപനം.