ന്യായ് യാത്ര മാർച്ച് ഏഴിനു ഗുജറാത്തിൽ
Wednesday, February 28, 2024 2:57 AM IST
അഹമ്മദാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മാർച്ച് ഏഴിന് ഗുജറാത്തിൽ പ്രവേശിക്കും.
ദഹോദ് ജില്ലയിലെ ഝലോഡിലൂടെയാണ് ന്യായ് യാത്ര ഗുജറാത്തിലെത്തുക. സംസ്ഥാനത്ത് 14 ലോക്സഭാ മണ്ഡലങ്ങളിലൂടെ 467 കിലോമീറ്റർ യാത്ര പിന്നിടും. മാർച്ച് പത്തിന് ന്യായ് യാത്ര മഹാരാഷ്ട്രയിൽ പ്രവേശിക്കും.