ഡൽഹിയിൽ നാലും ഹരിയാനയിൽ ഒന്നും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എഎപി
Wednesday, February 28, 2024 2:57 AM IST
ന്യൂഡൽഹി: ഇന്ത്യ മുന്നണിയുടെ ഭാഗമായ എഎപി ഡൽഹിയിൽ നാലും ഹരിയാനയിൽ ഒന്നും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
സോംനാഥ് ഭാരതി(ന്യൂഡൽഹി), കുൽദീപ്കുമാർ(ഈസ്റ്റ് ഡൽഹി), സഹിറാം പെഹൽവാൻ(സൗത്ത് ഡൽഹി) മഹാബൽ മിശ്ര(വെസ്റ്റ് ഡൽഹി), സുശീൽ ഗുപ്ത(കുരുക്ഷേത്ര) എന്നിവരാണ് സ്ഥാനാർഥികൾ.
ഡൽഹിയിലെ മാളവ്യ നഗർ എംഎൽഎയാണു സോംനാഥ് ഭാരതി. ഡൽഹി ജൽ ബോർഡ് വൈസ് ചെയർമാൻകൂടിയാണ് ഇദ്ദേഹം.
ഡൽഹിയിലും ഹരിയാനയിലും കോൺഗ്രസുമായി സഖ്യത്തിലാണ് എഎപി മത്സരിക്കുക. ഡൽഹിയിലെ നാലു സീറ്റിൽ എഎപിയും മൂന്നിൽ കോൺഗ്രസും ജനവിധി തേടും. ഹരിയാനയിൽ ഒന്പതു സീറ്റിൽ കോൺഗ്രസും ഒരിടത്ത് എഎപിയുമാണ് മത്സരിക്കുക. ഗുജറാത്തിൽ രണ്ടു സീറ്റ് എഎപിക്ക് കോൺഗ്രസ് നല്കിയിട്ടുണ്ട്.