ജാതി സെൻസസ് റിപ്പോർട്ട് സമർപ്പിച്ചു
Friday, March 1, 2024 2:29 AM IST
ബംഗളൂരു: കർണാടകയിൽ ജാതി സെൻസസ് റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ കെ. ജയപ്രകാശ് ഹെഗ്ഡെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണു റിപ്പോർട്ട് സമർപ്പിച്ചത്.
ജാതി സെൻസസ് റിപ്പോർട്ടിനെതിരേ സംസ്ഥാന കോൺഗ്രസിൽ ഭിന്നാഭിപ്രായമുണ്ട്. വീരശൈവ-ലിംഗായത്ത്, വൊക്കിലിഗ വിഭാഗത്തിൽപ്പെട്ടവരാണ് ആശങ്ക അറിയിച്ചിട്ടുള്ളത്.