6 മാസത്തിനുശേഷം സ്റ്റേ ഇല്ലാതാകുമെന്ന ഉത്തരവ് തിരുത്തി സുപ്രീംകോടതി
Friday, March 1, 2024 2:29 AM IST
ന്യൂഡൽഹി: സിവിൽ, ക്രിമിനൽ കേസുകളിലെ ഇടക്കാല സ്റ്റേ ഉത്തരവുകൾ ആറുമാസത്തിനുശേഷം ഇല്ലാതാകുമെന്ന മുൻ ഉത്തരവ് തിരുത്തി സുപ്രീംകോടതി.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് മുൻ ഉത്തരവ് തിരുത്തിയത്. 2018ൽ ഏഷ്യൻ റീസർഫസിംഗ് ഓഫ് റോഡ് ഏജൻസിയും സിബിഐയും തമ്മിലുള്ള കേസിലെ മൂന്നംഗ ബെഞ്ചിന്റെ വിധിയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് റദ്ദാക്കിയത്.
ജസ്റ്റീസുമാരായ അഭയ് എസ്. ഓക, ജെ.ബി. പർദിവാല, പങ്കജ് മിത്തൽ, മനോജ് മിത്തൽ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
ഹൈക്കോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളുടെയും സ്റ്റേ ഭരണഘടനാ അനുച്ഛേദം 142 പ്രകാരം റദ്ദാക്കാൻ സാധിക്കില്ലെന്നും കോടതി വിധിച്ചു.