തമിഴ്നാട്ടിൽ സിപിഎമ്മിനും സിപിഐക്കും രണ്ടു വീതം സീറ്റ്
Friday, March 1, 2024 2:29 AM IST
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിയുടെ ഭാഗമായി സിപിഎം, സിപിഐ കക്ഷികൾ രണ്ടു വീതം സീറ്റുകളിൽ മത്സരിക്കും. 2019 ൽ മധുര, കോയന്പത്തൂർ സീറ്റുകൾ സിപിഎമ്മും തിരുപ്പൂർ, നാഗപട്ടണം സീറ്റുകളിൽ സിപിഐയും മത്സരിച്ചു വിജയിച്ചു.
ഡിഎംകെ മുന്നണിയിൽ മുസ്ലിം ലീഗ്, കൊങ്ങുനാട് മക്കൾ ദേശീയ കക്ഷി(കെഎംഡികെ) എന്നിവയ്ക്ക് ഓരോ സീറ്റ് ലഭിച്ചു. രാമനാഥപുരം സീറ്റാണ് ലീഗിനു ലഭിച്ചത്. തമിഴ്നാട്ടിൽ ആകെ 39 സീറ്റുകളാണുള്ളത്. കോൺഗ്രസിന് എട്ടു സീറ്റ് ഡിഎംകെ നല്കിയേക്കും.