സന്ദേശ് ഖാലി: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൽക്കട്ട ഹൈക്കോടതി
Thursday, April 11, 2024 3:05 AM IST
കോൽക്കത്ത: സന്ദേശ് ഖാലിയിലെ ഭൂമികൈയേറ്റം, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയ കേസുകളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൽക്കട്ട ഹൈക്കോടതി. ചീഫ് ജസ്റ്റീസ് ടി.എസ്. ശിവജ്ഞാനം അധ്യക്ഷനായുള്ള ബെഞ്ചാണ് കേസ് സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടത്.
കൃഷിഭൂമി അനധികൃതമായി മത്സ്യകൃഷിക്കായി ജലാശയങ്ങളാക്കി മാറ്റിയ സംഭവത്തിൽ റവന്യുരേഖകൾ പരിശോധിച്ച് സമഗ്ര റിപ്പോർട്ട് സമർപ്പിക്കണമെന്നും സിബിഐയോട് നിർദേശിച്ചിട്ടുണ്ട്. ജസ്റ്റീസ് ഹിരണ്മയ് ഭട്ടാചാര്യ ഉൾപ്പെട്ട ബെഞ്ച് മേയ് രണ്ടിനു കേസ് വീണ്ടും പരിഗണിക്കും.