ഛത്തീസ്ഗഡിൽ ബസപകടം; 15 പേർ മരിച്ചു
Thursday, April 11, 2024 3:05 AM IST
ദുർഗ്: ഛത്തീസ്ഗഡിൽ ബസപകടത്തിൽ 15 പേർ മരിച്ചു. സ്വകാര്യ ഡിസ്റ്റിലറി കന്പനിയിലെ ജീവനക്കാരാണു മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബസ് ചൊവ്വാഴ്ച രാത്രി 8.03ന് കുഴിയിലേക്കു മറിഞ്ഞായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.