മോദിയുടെ ഭീരുത്വം പുറത്തായി, മാപ്പു പറയണമെന്ന് കോൺഗ്രസ്
Friday, April 12, 2024 2:08 AM IST
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കം അടിയന്തരമായി പരിഹരിക്കണമെന്ന പരാമർശം പ്രധാനമന്ത്രി മോദിയുടെ ഭീരുത്വത്തിന്റെ ഏറ്റവും വലിയ തെളിവാണെന്ന് കോണ്ഗ്രസ്.
ഇന്ത്യയുടെ പരമാധികാരത്തിന്മേൽ ചൈനയുടെ ആവർത്തിച്ചുള്ള ലംഘനങ്ങൾക്കെതിരേ പ്രതികരിക്കാതിരുന്ന ഭീരുവാണ് മോദിയെന്ന് എഐസിസി ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായി ജയ്റാം രമേശ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ പരാമർശം ഇന്ത്യ-ചൈന അതിർത്തിയിൽ ജീവൻ ബലിയർപ്പിച്ച സൈനികരോടുള്ള അപമാനം മാത്രമല്ല, അനാദരവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യൻ പ്രദേശത്ത് അവകാശവാദം ഉന്നയിക്കുന്നതിൽ ചൈനയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു ദുർബലമായ പ്രതികരണമെന്നും അദ്ദേഹം ആരോപിച്ചു.