ഒമർ അബ്ദുള്ള ബാരാമുള്ളയിൽ
Saturday, April 13, 2024 1:52 AM IST
ശ്രീനഗർ: മുൻ കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ബാരാമുള്ള മണ്ഡലത്തിൽ നാഷണൽ കോൺഫറൻസ് സ്ഥാനാർഥിയായി മത്സരിക്കും.
ഉന്നത ഷിയാ നേതാവ് ആഗാ സയിഗ് രുഹുള്ള മെഹ്ദിയാണ് ശ്രീനഗറിലെ എൻസി സ്ഥാനാർഥി. 2009നു ശേഷം ആദ്യമായാണ് ഒമർ അബ്ദുള്ള മത്സരിക്കുന്നത്. 1998ൽ, 28-ാം വയസിലാണ് ഒമർ അബ്ദുള്ള ആദ്യമായാണ് ലോക്സഭാംഗമായത്.