ഏഴ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ശിരോമണി അകാലിദൾ
Sunday, April 14, 2024 2:10 AM IST
ചണ്ഡിഗഡ്: പഞ്ചാബിൽ ഏഴ് സ്ഥാനാർഥികളുമായി ശിരോമണി അകാലി ദൾ ആദ്യഘട്ട സ്ഥാനാർഥി പട്ടിക.
ഗുർദാസ്പൂരിൽ മുതിർന്ന നേതാവ് ഡോ.ദിൽജിത് സിംഗ് ചീമയും ശ്രീ അന്ത്പുർ സാഹിബിൽ പ്രഫ.പ്രേം സിംഗ് ചന്ദുമജ്രറയും ജനവിധി തേടമെന്നു പട്ടിക പുറത്തിറക്കി മുതിർന്ന ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബിർ സിംഗ് ബാദൽ അറിയിച്ചു.