മോദി-ബിൽഗേറ്റ്സ് അഭിമുഖത്തിന് അനുമതിയില്ല
Sunday, April 14, 2024 2:10 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സും തമ്മിലുള്ള അഭിമുഖം ദൂരദർശൻ സംപ്രേഷണം ചെയ്യില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയതിനെത്തുടർന്നാണു നടപടി.
പ്രസാർഭാരതി സംപ്രേഷണാനുമതി തേടിയെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയില്ല. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സംപ്രേഷണം ചെയ്താൽ വിവാദമാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനൗദ്യോഗിക വിശദീകരണം.