മാവോയിസ്റ്റുകൾ കീഴടങ്ങി
Sunday, May 26, 2024 1:02 AM IST
ബിജാപുർ: ഛത്തീസ്ഗഡിൽ അഞ്ചു ലക്ഷം രൂപ തലയ്ക്കു വിലയിട്ടിരുന്ന മൂന്നുപേരുൾപ്പെടെ 33 മാവോയിസ്റ്റുകൾ സുരക്ഷാസേനയ്ക്കു മുന്നിൽ ആയുധംവച്ചു കീഴടങ്ങി.
ഇവരിൽ രണ്ടു സ്ത്രീകളുമുണ്ട്. ഇവരെല്ലാം ഗംഗലൂർ മേഖല കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവന്നവരാണ്. ആദിവാസികൾക്കു നേർക്കുള്ള അതിക്രമം മടുത്തതും അർഥശൂന്യമായ ആശയം കൊണ്ടുനടക്കാനുള്ള വിമുഖതയുമാണു മാവോവാദം ഉപേക്ഷിക്കാൻ കാരണമെന്നും ഇവർ പറഞ്ഞു.
കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്കുള്ള പുനരധിവാസ പദ്ധതിയിൽ ആകൃഷ്ടരായെന്നും ഇവർ കൂട്ടിച്ചേർത്തു. ഇതോടെ ബിജാപുർ ജില്ലയിൽ ഇതുവരെ കീഴടങ്ങിയ മാവോയിസ്റ്റുകൾ 109 ആയി. 189 പേർ അറസ്റ്റിലായിട്ടുണ്ട്.