ജേക്കബ് തോമസിനെതിരേയുള്ള കേസിൽ സത്യവാങ്മൂലം സമർപ്പിച്ചു
Tuesday, July 16, 2024 2:26 AM IST
ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസിൽ കേരളം സത്യവാങ്മൂലം സമർപ്പിച്ചു.
കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്രസർക്കാർ ഇതുവരെ കൈമാറിയില്ലെന്ന് കേരളം കോടതിയെ അറിയിച്ചു. ഇതുവരെയുള്ള അന്വേഷണറിപ്പോർട്ടും കേരള സർക്കാർ കോടതിയിൽ സമർപ്പിച്ചു.
കേസിലെ കൂട്ടുപ്രതിയായ ഡച്ച് കന്പനി ഐഎച്ച്സി ബീവെറിനേക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ട് സുപ്രീംകോടതിയുടെ നിർദേശപ്രകാരം സംസ്ഥാനസർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരുന്നു. എന്നാൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് സംസ്ഥാനസർക്കാർ കോടതിയിൽ അറിയിച്ചു.