വിവാദ പരാമർശവുമായി ബിജെപി എംഎൽഎ
Wednesday, July 17, 2024 1:04 AM IST
ജയ്പുർ: മുസ്ലിംകൾക്കെതിരേ വിവാദ പരാമർശവുമായി രാജസ്ഥാനിലെ ബിജെപി എംഎൽഎ ബാൽമുകുന്ദാചാര്യ. ഒരു പ്രത്യേക വിഭാഗത്തിന് നാലു ബീഗവും 36 കുട്ടികളും ഉണ്ടാകുന്നത് തെറ്റാണെന്നാണ് എംഎൽഎ പറഞ്ഞത്. ഇദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കെതിരേ കോൺഗ്രസ് രംഗത്തെത്തി.
ജനസംഖ്യ വർധിക്കുന്നതു വലിയ പ്രശ്നമാണ്. ഒരു പ്രത്യേക വിഭാഗത്തിനു നാലു ബീഗവും 36 കുട്ടികളും ഉണ്ട്. ഇത്തരം എണ്ണമറ്റ കേസുകളുണ്ട്. ഇതു തെറ്റാണ്. ഓരോരുത്തർക്കും തുല്യ നിയമം വേണം.
ജനസംഖ്യാ നിയമത്തിൽ തെറ്റില്ല. ഇന്നത്തെ തരത്തിലാണു ജനസംഖ്യ വർധിക്കുന്നതെങ്കിൽ കൂടുതൽ ഭക്ഷണവും പാർപ്പിടവും വേണ്ടിവരും. ജനംസഖ്യാ വർധന വികസനത്തിനു തടസമാണ്. -ബാൽമുകുന്ദാചാര്യ പറയുന്നു. ഇതിന്റെ വീഡിയോ തിങ്കളാഴ്ച പുറത്തുവന്നിരുന്നു.
തന്റെ മണ്ഡലത്തിലെ ഒരു ഇ-റിക്ഷ ഡ്രൈവർക്ക് 13 കുട്ടികളുണ്ടെന്ന് മുന്പ് ബാൽമുകുന്ദാചാര്യ പറഞ്ഞിരുന്നു.