കവിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Wednesday, July 17, 2024 1:04 AM IST
ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന ബിആർഎസ് നേതാവ് കെ. കവിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരോഗ്യനില മോശമായതിനെത്തുടർന്നാണ് ഇന്നലെ വൈകുന്നേരം ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് മാർച്ച് 15 മുതൽ കവിത സിബിഐയുടെയും ഇഡിയുടെയും കസ്റ്റഡിയിലാണ്.