തമിഴ്നാട്ടിൽ രാഷ്ട്രീയനേതാവിനെ അജ്ഞാതസംഘം വെട്ടിക്കൊന്നു
Wednesday, July 17, 2024 1:04 AM IST
മധുര: തീവ്ര നിലപാടുകൾ പിന്തുടരുന്ന തമിഴ്നാട്ടിലെ നാം തമിഴർ കക്ഷി (എൻടികെ) നേതാവിനെ അജ്ഞാതസംഘം വെട്ടിക്കൊന്നു.
എൻടികെ മധുര ജില്ലാ ഡെപ്യൂട്ടി സെക്രട്ടറി ബാലസുബ്രഹ്മണ്യനാണു കൊല്ലപ്പെട്ടത്. മധുരയിലെ വീടിനുസമീപം പ്രഭാതനടത്തത്തിനിടെ ഒരു സംഘം ആളുകൾ ബാലസുബ്രഹ്മണ്യനെ ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ചയാണു ചെന്നൈയിൽ ബഹുജൻ സമാജ്വാദി പാർട്ടി അധ്യക്ഷൻ കെ. ആംസ്ട്രോങിനെ അജ്ഞാതസംഘം വെട്ടിക്കൊന്നത്.
അതേസമയം ബാലസുബ്രഹ്മണ്യത്തിന്റെ കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്നാണു പോലീസ് വിശദീകരണം.