ആസാമിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു
Thursday, July 18, 2024 1:57 AM IST
സിൽചാർ: ആസാമിലെ കാചാർ ജില്ലയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. മൂന്നു പോലീസുകാർക്കു പരിക്കേറ്റതായാണ് റിപ്പോർട്ട്.
ചൊവ്വാഴ്ച രാത്രി കിഴക്കൻ ധോലായ് ഗംഗാനഗറിൽനിന്ന് മൂന്ന് തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽനിന്ന് എകെ 47 റൈഫിളും പിസ്റ്റളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു.
ഇവരുമായി ഭാബൻ ഹിൽസ് പ്രദേശത്ത് എത്തിയ പോലീസ് സംഘത്തിനു നേർക്ക് ആക്രമണമുണ്ടാകുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. ഏറ്റുമുട്ടൽ ഒരു മണിക്കൂറിലധികം നീണ്ടു. പരിക്കേറ്റവരെ സിൽചർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.