ഉദ്ധവിനെതിരേയുള്ളആക്രമണം തിരിച്ചടിതന്നെ: മുഖ്യമന്ത്രി ഷിൻഡെ
Monday, August 12, 2024 1:25 AM IST
താനെ: ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറേക്കെതിരേയുള്ള ആക്രമണം തിരിച്ചടിയായി കാണാമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ.
ശനിയാഴ്ച താനെയിലെ ഗഡ്കരി രംഗായതൻ ഓഡിറ്റേറിയത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യാനെത്തിയ ഉദ്ധവിന്റെ വാഹനവ്യൂഹത്തിനു നേരെ രാജ് താക്കറെ നയിക്കുന്ന മഹാരാഷ്ട്ര നവനിർമാൺ സേനയിലെ അംഗങ്ങൾ ചാണകവും ചീഞ്ഞ തക്കാളിയും എറിയുകയായിരുന്നു.