രണ്ട് ഉന്നത മാവോയിസ്റ്റ് നേതാക്കളെ ഏറ്റുമുട്ടലിൽ വധിച്ചു
Thursday, April 17, 2025 2:09 AM IST
റായ്പുർ: ഛത്തീസ്ഗഡിൽ രണ്ട് ഉന്നത മാവോയിസ്റ്റ് നേതാക്കളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഹൽദാർ, രാമെ എന്നിവരാണു കൊല്ലപ്പെട്ടത്.
ഇരുവരുടെയും തലയ്ക്ക് 13 ലക്ഷം രൂപ വിലയിട്ടിരുന്നു. കിലാം-ബാർഗം ഗ്രാമങ്ങളിലെ വനമേഖലയിൽ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ഏറ്റുമുട്ടൽ.
ഒരു എകെ 47 റൈഫിൾ ഉൾപ്പെടെ ആയുധങ്ങൾ സുരക്ഷാസേന പിടിച്ചെടുത്തു. ഛത്തീസ്ഗഡിൽ ഈ വർഷം ഇതുവരെ 140 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.