ഓൺലൈനിൽ അപേക്ഷിച്ച് മന്ത്രിമാരായി
Friday, November 9, 2018 12:18 AM IST
ബാഗ്ദാദ്: ഇറാക്ക് പ്രധാനമന്ത്രി അബ്ദൽ മഹ്ദി കാബിനറ്റ് മന്ത്രിമാരെ നിയമിച്ചത് പൊതുജനങ്ങളിൽ നിന്ന് ഓൺലൈനിൽ അപേക്ഷ സ്വീകരിച്ച്. മൊത്തമുള്ള 14 കാബിനറ്റ് പോസ്റ്റുകളിൽ അഞ്ചെണ്ണത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 15000 അപേക്ഷകൾ കിട്ടിയെന്നും ഇതിൽനിന്ന് അഞ്ചുപേരെ മന്ത്രിപദവിയിലേക്കു തെരഞ്ഞെടുത്തെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് മന്ത്രിമാ രാകാൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്ന പരസ്യം വന്നത്.
താത്പര്യമുള്ള വകുപ്പ്, പ്രസ്തുത വകുപ്പിൽ നേരിട്ടേക്കാവുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗരേഖ എന്നിവ വിശദമാക്കുന്ന ചെറുകുറിപ്പും അപേക്ഷകർ അയയ്ക്കണമെന്നു നിഷ്കർഷിച്ചിരുന്നു.