ബ്രസീൽ കത്തീഡ്രലിൽ വെടിവയ്പ്; അഞ്ചു മരണം
Wednesday, December 12, 2018 1:07 AM IST
റിയോഡ ഷനീറോ: ബ്രസീലിലെ കാംപിനാസ് നഗരത്തിലെ കത്തീഡ്രലിൽ അക്രമി നടത്തിയ വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിവച്ചു ജീവനൊടുക്കി.
കത്തീഡ്രലിൽ ദിവ്യബലിയിൽ പങ്കെടുത്തുകൊണ്ടിരുന്നവരുടെ നേർക്ക് അക്രമി വെടിയുതിർക്കുകയായിരുന്നുവെന്ന് അഗ്നി ശമന സേനാംഗങ്ങൾ വ്യക്തമാക്കി. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. വെടിവയ്പിൽ പരിക്കേറ്റ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാവോ പോളോ നഗരത്തിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് വെടിവയ്പു നടന്ന കാപിംനാസ് നഗരം