ഇന്ത്യൻ ഡ്രൈവർക്ക് എട്ടു വർഷം തടവ്
Saturday, March 23, 2019 10:54 PM IST
ഒാട്ടവ: ജൂണിയർ ഹോക്കി ടീം സഞ്ചരിച്ച ബസിൽ ട്രക്കിടിച്ച് 16 പേർ മരിച്ച സംഭവത്തിൽ ഇന്ത്യക്കാരനായ ട്രക്ക് ഡ്രൈവർ ജസ്കിരാത് സിംഗ് സിദ്ദു(30)വിന് കനേഡിയൻ കോടതി എട്ടു വർഷം തടവുശിക്ഷ വിധിച്ചു. 2018 ഏപ്രിൽ ആറിനായിരുന്നു സംഭവം.
മത്സരത്തിനു പോകുകയായിരുന്ന ടീമിന്റെ ബസിൽ ജസ്കിരാത് ഓടിച്ച ട്രക്ക് ഇടിച്ചു. 13 പേർക്കു പരിക്കേൽക്കുകയും ചെയ്തു. കനേഡിയൻ പൗരത്വമില്ലാത്ത ജസ്കിരാതിന് സ്ഥിരം താമസത്തിനുള്ള അനുമതി മാത്രമാണുള്ളത്. ശിക്ഷ പൂർത്തിയാക്കിയാൽ ഇന്ത്യയിലേക്കു മടക്കി അയച്ചേക്കും.